Post Category
ടെക് കേരളം ബ്രാൻഡ് ഉദ്ഘാടനം എട്ടിന്
സംസ്ഥാനത്തെ ടെക്നോളജി മേഖലയെ ഏകോപിപ്പിക്കുന്ന 'ടെക് കേരളം' ബ്രാൻഡും ഐ ടി പാർക്ക് അഫിലിയേഷൻ പദ്ധതിയും ഒക്ടോബർ എട്ട് വൈകുന്നേരം നാലിന് ടെക്നോപാർക്ക് ട്രാവൻകൂർ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിവരസാങ്കേതികവിദ്യ, നിർമിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. വി മുരളീധരൻ എം എൽ എ അധ്യക്ഷനാവുന്ന ചടങ്ങിൽ ഐ ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, ടെക്നോപാർക്ക് സി ഇ ഒ സച്ചിൻ കുമാർ യാദവ്, ഇൻഫോപാർക്ക്, സൈബർപാർക്ക് സി ഇ ഒ സുശാന്ത് കുറുന്തിൽ തുടങ്ങിയവർ പങ്കെടുക്കും..
ടെക്നോപാർക്ക് പ്രീഫാബ്രിക്കേറ്റഡ് ഐ.ടി കെട്ടിട പദ്ധതി, ടെക്നോപാർക്കും കാസ്പിയൻ ടെക് പാർക്കുകളും തമ്മിലുള്ള ധാരണാപത്ര കൈമാറ്റം, സെമികോൺ കേരളം കൺസോർഷ്യം, മേക്കർ ഹബ് എന്നിവയുടെ പ്രഖ്യാപനവും നടക്കും.
പി.എൻ.എക്സ്. 4201/2026
date
- Log in to post comments