Skip to main content

കോട്ടപ്പുറം കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് 

ആധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിച്ച കോട്ടപ്പുറം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 8, വ്യാഴാഴ്ച). ഉച്ചയ്ക്ക് 2.30 ന് കോട്ടപ്പുറം സെന്ററിൽ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. നാഷണൽ ഹെൽത്ത് മിഷന്റെ 1.58 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിട നിർമ്മിചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. പട്ടികജാതി, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി ലാബിന്റെയും ഉദ്ഘാടനം നിർവ്വഹിക്കും.  വി.കെ ശ്രീകണ്ഠൻ എം.പി, അഡ്വ. കെ പ്രേംകുമാർ എം.എൽ.എ മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

 

date