Skip to main content

സംസ്ഥാന ഭിന്നശേഷി അവാർഡ്: നോമിനേഷനുകൾ ക്ഷണിച്ചു

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തുന്ന സംസ്ഥാന ഭിന്നശേഷി അവാർഡിനായി നോമിനേഷനുകൾ ക്ഷണിച്ചു. സർക്കാർ/സ്വകാര്യ മേഖലയിലെ ജീവനക്കാർ, ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകിയ തൊഴിൽദാതാക്കൾ, ഭിന്നശേഷി മേഖലയിൽ ശ്രദ്ധേയമായ സേവനം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എൻ.ജി.ഒകൾ ഉൾപ്പെടെ 16 വിഭാഗങ്ങളിലായി ആകെ 30 അവാർഡുകളാണ് നൽകുന്നത്.

 ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ്, മൊമെന്റോ എന്നിവ അടങ്ങുന്നതാണ് പുരസ്കാരം.  അവാർഡ് മാനദണ്ഡങ്ങൾ, വിശദവിവരങ്ങൾ, അപേക്ഷാ ഫോം എന്നിവ സാമൂഹ്യനീതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.swdkerala.gov.in എന്ന ലിങ്കിൽ ലഭ്യമാണ്. അവസാന തീയതി ഒക്ടോബർ 25. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസുമായി നേരിട്ടോ 0471-2343241 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

date