Skip to main content

ജോബ് ഡ്രൈവ് ഒക്ടോബർ 9ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടൊപ്പം പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 9 ന് രാവിലെ 11 മണിക്ക് കടകംപള്ളി മിനി സിവിൽ സ്റ്റേഷന്റെ നാലാം നിലയിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സൗജന്യ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 

സ്വകാര്യ സ്ഥാപനങ്ങളിലെ ഡെലിവറി പാർട്ണർ, ഇൻസൈഡർ, ഡെപ്യൂട്ടി സെയിൽസ് മാനേജർ, സെയിൽസ് മാനേജർ, ടീം ലീഡർ, ക്ലസ്റ്റർ മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.  പത്താം ക്ലാസ്, ബിരുദം, ബിരുദാനന്തര ബിരുദം, ITI, ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ള 40 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ ജോബ് ഡ്രൈവിൽ പങ്കെടുക്കാം.  
300 രൂപ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് അടച്ച് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരത്തും മറ്റ് ജില്ലകളിലുമുള്ള എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേന ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങളിലും ജോബ് ഫെയറുകളിലും തുടർന്നും പങ്കെടുക്കാവുന്നതാണ്. നേരിട്ട് രജിസ്റ്റർ ചെയ്യുന്നതിനായി ഉദ്യോഗാർത്ഥികൾ ആധാർ കാർഡ് കൈയിൽ കരുതേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് ആവശ്യമായ സോഫ്റ്റ് സ്കിൽ, കമ്പ്യൂട്ടർ പരിശീലനങ്ങളും സെന്റർ വഴി ലഭ്യമാക്കും.  കൂടുതൽ വിവരങ്ങൾക്ക്: 8921916220, 0471-2992609

date