Post Category
ചെന്നീര്‍ക്കര ഐ.ടി.ഐയില്‍ അപ്രന്റിസ്ഷിപ്പ് മേള
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ വിവിധ കമ്പനികള്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ് ഷിപ്പ് മേള ഒക്ടോബര്‍ 14 രാവിലെ 10 ന്് നടക്കും. മേളയില്‍ തിരഞ്ഞെടുക്കുന്ന ട്രെയിനികളെ ഒരു വര്‍ഷം അപ്രന്റിസ് ആയി നിയമിക്കും. ഐ.ടി.ഐ പാസായ ട്രെയിനികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. അഭിമുഖത്തിന് ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഫോട്ടോ, എസ്.എസ്.എല്‍.സി ബുക്ക്, മറ്റ് അനുബന്ധ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍: 0468 2258710.
date
- Log in to post comments