ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് (ഡ്രൈവറില്ലാതെ) ആവശ്യമുണ്ട്: ക്വട്ടേഷനുകൾ ഒക്ടോബർ 17-നകം സമർപ്പിക്കണം*
തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡ്രൈവർ ഇല്ലാതെ (ഇന്ധനം ഉൾപ്പെടെ) ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന എ.സി. വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത വാഹന ഉടമകൾ / ഡ്രൈവിംഗ് ഏജൻസികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ജില്ലാ ഇൻഫർമേഷൻ ഓഫീസർ ക്വട്ടേഷൻ ക്ഷണിച്ചു.
വാഹനത്തിന് അഞ്ച് വർഷത്തിലേറെ പഴക്കം പാടുള്ളതല്ല. പ്രതിമാസ ഉപയോഗം പരമാവധി 2000 കിലോമീറ്റർ വരെയാകാം. പ്രതിമാസ വാടക 30,000 രൂപയിൽ അധികരിക്കരുത്. 2000 കി.മീ അധികരിച്ചാലുള്ള ഓരോ കിലോമീറ്ററിനുമുള്ള നിരക്ക് ക്വട്ടേഷനിൽ പ്രത്യേകം രേഖപ്പെടുത്തണം.
ക്വട്ടേഷനിൽ വാഹനത്തിന് കൃത്യമായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, ടാക്സ്, ഫിറ്റ്നസ്, പൊലൂഷൻ സർട്ടിഫിക്കറ്റ്, പെർമിറ്റ്, വാഹന ഉടമയുടെ ഐഡി കാർഡ്, പാൻകാർഡ് തുടങ്ങിയ രേഖകൾ ഉൾപ്പെടുത്തിയിരിക്കണം.
സീൽ ചെയ്ത ക്വട്ടേഷനുകൾ ഒക്ടോബർ 17-നകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ കളക്ടറേറ്റ്, അയ്യന്തോൾ, തൃശ്ശൂർ എന്ന മേൽവിലാസത്തിൽ അയക്കണം. ഫോൺ: 0487 2360644.
- Log in to post comments