Skip to main content

പ്രൊഫഷണല്‍ കോഴ്സ് പഠിതാക്കള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ്: അപേക്ഷ ക്ഷണിച്ചു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കളില്‍ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനം നേടിയവര്‍ക്ക് സൗജന്യ ലാപ്‌ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള/കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷകള്‍ മുഖേന സംസ്ഥാനത്തെ സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ ഒന്നാം വര്‍ഷ പ്രൊഫഷണല്‍ ഡിഗ്രിക്ക് പ്രവേശനം നേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.   നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമുകള്‍ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസിലും വിവിധ യൂണിയന്‍ ഓഫീസുകളിലും ലഭ്യമാണ്. യോഗ്യരായവര്‍ ഒക്ടോബര്‍ 31 നകം അപേക്ഷിക്കണം. ഫോണ്‍-  0483-2734827.

date