Skip to main content

ലോക കാഴ്ച ദിനാചരണം ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ചു 

 

ആലപ്പുഴ ജനറൽ ആശുപത്രിയിൽ ലോക കാഴ്ച ദിനാചരണം സംഘടിപ്പിച്ചു, ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സൺ  മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എ എം നൗഫൽ അധ്യക്ഷനായി 

ആശുപത്രി സൂപ്രണ്ട് ഡോക്ടർ രാജൻ കെ ആർ മുഖ്യപ്രഭാഷണം നിർവഹിച്ചു. 
കാഴ്ച ദിന പ്രതിജ്ഞ വാർഡ് കൗൺസിലർ കവിത എസ് ചൊല്ലിക്കൊടുത്തു. കാഴ്ച ദിന വിഷയാവതരണം കൺസൾട്ടന്റ് ഒപ്താൽമോളജിസ്റ്റ് ഡോ സുനിത അവതരിപ്പിച്ചു.

ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ടിറ്റോ റഹീം, ചീഫ് കൺസൾട്ടന്റ് റെസ്പിറേറ്ററി മെഡിസിൻ ഡോ കെ വേണുഗോപാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഡോക്ടർ ഭാഗ്യലക്ഷ്മി യുവിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും നടന്നു.

date