Skip to main content

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

 

തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിൽ പതിനാറാം ധനകാര്യ കമ്മീഷൻ ഗ്രാൻഡ് വിനിയോഗവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തികളുടെ ജിയോ ടാഗ് നടത്തുന്നതിനും ഇ-ഗ്രാമ സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും പ്രോജക്ട് അസിസ്റ്റൻസിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 13ന് രാവിലെ 11ന് തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും.

യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ.  

പ്രായപരിധി- 2026 ജനുവരി ഒന്നിന് പതിനെട്ടിനും നാൽപതിനും മധ്യേ
ഫോൺ: 0 4 9 5 2 8 5 2  2 3 9

date