*തൃശ്ശൂർ റവന്യൂ ജില്ല സ്കൂൾ കായികമേള സമാപിച്ചു*
കൗമാരത്തിന്റെ കായികമികവ് മാറ്റുരച്ച 22-ാമത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം എ.സി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ പി.ജി ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
തൃശ്ശൂർ ഡി.ഡി.ഇ ടി.ഷൈല മേള അവലോകനം ചെയ്തു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.ജി രഘുനാഥ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.എ ജ്യോതിഷ്, എം.പി സജീപ്, സ്വപ്ന രാമചന്ദ്രൻ, കെ.എം നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലീല രാമകൃഷ്ണൻ, മീന സാജൻ, കുന്നംകുളം നഗരസഭാ ചെയർപേഴ്സൺമാരായ പുഷ്പ ജോൺ, മിനി മോൻസി, ടി. സോമശേഖരൻ, കൗൺസിലർ ബീന ബാബു, തൃശൂർ ഡി.ഇ.ഒ അജിത് ജോൺ, ഇരിഞ്ഞാലക്കുട ഡി.ഇ.ഒ എം.വി ഉഷ, കുന്നംകുളം ഡി.ഇ.ഒ മുഹമ്മദ് മുബാറക്, ചാവക്കാട് ഡി.ഇ.ഒ കെ. പി. സ്റ്റിവി, ജില്ലാ സ്പോർട്സ് കോർഡിനേറ്റർ എ.കെ ഷാജി, കുന്നംകുളം പ്രസ്സ് ക്ലബ് സെക്രട്ടറി മുഹമ്മദ് അജ്മൽ, കുന്നംകുളം ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എ. വിജയലക്ഷ്മി, പ്രധാന അധ്യാപിക പി.ടി ലില്ലി, റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ.ബി ഫെർഡി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments