ശിശുദിനാഘോഷം: കുട്ടികൾക്കുള്ള മത്സരങ്ങൾ ഒക്ടോബർ 25 ന്
ശിശുദിനാഘോഷത്തിന്റെ ഭാഗമായി, ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി 'വർണോത്സവം - 2026' മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു. എൽ പി, യു പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ കഥ, കവിത, ഉപന്യാസം എന്നീ രചനാമത്സരങ്ങളും പ്രസംഗമത്സരവും ഒക്ടോബർ 25 ന് തൈക്കാട് ഗവ. എൽപി സ്‌കൂളിൽ നടക്കും. എൽ പി, യു പി വിഭാഗം പ്രസംഗമത്സരത്തിൽ വിജയികളാകുന്നവർ ശിശുദിനത്തിലെ കുട്ടികളുടെ പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കർ എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കേണ്ടതാണ്. ഒരു തവണ ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പ്രസംഗമത്സരത്തിൽ പങ്കെടുക്കാൻ അർഹരായിരിക്കില്ല. ഒക്ടോബർ 23നകം ഓൺലൈനായോ നേരിട്ടോ പേരുകൾ രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9447863947, 7356267669.
- Log in to post comments