Skip to main content

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

           തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐയിൽ ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിങ് ടെക്നിഷ്യൻ ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഒക്ടോബർ 14 ഉച്ചയ്ക്ക് 1.30ന് അഭിമുഖം നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. മെക്കാനിക്കൽ/ ഇൻഡസ്ട്രിയൽ/ മെക്കാട്രോണിക്സ്/ ഓട്ടോമേഷൻ & റോബോട്ടിക്സ്/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ വിഷയങ്ങളിലെതെങ്കിലും ബി.വോക് അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയങ്ങളിലെതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ N.T.C. അല്ലെങ്കിൽ N.A.Cയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഫോൺ: 0471 2459255.

പി.എൻ.എക്‌സ്. 4274/2026

date