Skip to main content

കളിക്കളം 2026: വാഹന സൗകര്യത്തിനായി ക്വട്ടേഷന്‍ ക്ഷണിച്ചു

തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇയില്‍ വെച്ച് നടക്കുന്ന കളിക്കളം 2026 മേളയില്‍ പങ്കെടുക്കുന്ന നിലമ്പൂര്‍ ഐ.ടി.ഡി.പിയുടെ നിയന്ത്രണത്തിലുള്ള പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതിനും തിരിച്ചെത്തിക്കുന്നതിനുമായി വാഹന ഉടമകളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. നവംബര്‍ 20, 21, 22 തീയതികളിലാണ് മേള നടക്കുന്നത്. നവംബര്‍ 19-ന് രാവിലെ അഞ്ചിന് ഐ.ജി.എം.എം.ആര്‍ സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികളുമായി പുറപ്പെട്ട് മേളയ്ക്ക് ശേഷം തിരികെ എത്തിക്കുന്നതിനുള്ള വാഹന വാടകയ്ക്കാണ് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടത്. 'കളിക്കളം 2026-27 വിദ്യാര്‍ത്ഥികളെ കൊണ്ട് പോയി കൊണ്ട് വരുന്നതിനുള്ള ക്വട്ടേഷന്‍' എന്ന് കവറിനുപുറത്ത് എഴുതി സീല്‍ ചെയ്ത് നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടിനകം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ നിലമ്പൂര്‍ ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 04931- 220315.

 

date