Skip to main content

കുടുംബശ്രീ കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍, കുട്ടികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് ആവശ്യഘട്ടങ്ങളില്‍ മാനസിക പിന്തുണ ലഭ്യമാക്കുന്നതിനും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് പദ്ധതിയിലേക്ക് കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു. പത്തനംതിട്ട, പന്തളം, അടൂര്‍, തിരുവല്ല സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍, മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍ ബ്ലോക്കുകളിലെ സി.ഡി.എസ്സുകള്‍ എന്നിവിടങ്ങളിലായി ആകെ ഏഴ് ഒഴിവുകളാണുള്ളത്. യോഗ്യത: എം.എസ്.ഡബ്ല്യു, എം.എ സോഷ്യോളജി, എം.എ/എം.എസ്.സി സൈക്കോളജി, വുമണ്‍ സ്റ്റഡീസ്. അപേക്ഷകര്‍ കുടുംബശ്രീ അയല്‍ക്കൂട്ടം/ അയല്‍ക്കൂട്ട കുടുംബാംഗം അല്ലെങ്കില്‍ ഓക്‌സിലറി ഗ്രൂപ്പ് അംഗമായിരിക്കണം. സാമൂഹ്യ സേവന മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധം. പ്രായപരിധി 2026 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. അപേക്ഷ, ബയോഡേറ്റ, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 20 ന് മുമ്പ് ജില്ല മിഷന്‍ ഓഫീസില്‍ നേരിട്ടോ തപാലിലോ അപേക്ഷ സമര്‍പ്പിക്കണം. വിലാസം: ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ല മിഷന്‍, മൂന്നാം നില, കലക്ടറേറ്റ്, പത്തനംതിട്ട. ഫോണ്‍: 04734 250244.

date