Skip to main content

*തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ മെഡിക്കൽ ഓഫീസർ ഒഴിവ്; അഭിമുഖം 14-ന്*

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ എ.ആർ.ടി പ്ലസ് സെന്ററിന് കീഴിൽ മെഡിക്കൽ ഓഫീസറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. ഒക്ടോബർ 14-ന് ഉച്ചയ്ക്ക് 12-ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലാണ് അഭിമുഖം നടത്തുക. എം.ബി.ബി.എസ്, കമ്പ്യൂട്ടർ പ്രവൃത്തിപരിചയം, എം.എസ് ഓഫീസ്, ഇന്റർനെറ്റ്, ഇലക്ട്രോണിക് മെയിൽ ഉപയോഗിക്കാനുള്ള പ്രാവീണ്യം എന്നിവയാണ് ആവശ്യമായ കുറഞ്ഞ യോഗ്യതകൾ. 70 വയസ്സാണ് പ്രായപരിധി. പ്രതിമാസ വേതനം 72,000 രൂപയാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതം അന്നേ ദിവസം രാവിലെ 11-ന് മുളങ്കുന്നത്തുകാവിലുള്ള മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം. അഭിമുഖത്തിന് ഹാജരാകുന്നവർക്ക് യാത്രാബത്ത നൽകുന്നതല്ല. ഫോൺ- 0487-2201355.
 

date