Skip to main content

*മാള ഐ.സി.ഡി.എസിലെ അങ്കണവാടികളിലേക്ക് പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നു; ടെണ്ടർ ക്ഷണിച്ചു*

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള മാള ഐ.സി.ഡി.എസ് പ്രൊജക്ടിലെ 145 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ ഉന്നത ഗുണനിലവാരമുള്ള പ്രീസ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിനായി താത്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഒക്ടോബർ 23-ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടറുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് മാള മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുമായി പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടുക. ഫോൺ- 0480-2893269.
 

date