Skip to main content

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിലവിലുള്ള പ്രോജക്ട് അസിസ്റ്റന്‍് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: സംസ്ഥാനത്തെ സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍, സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് വിജയം അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിജയം. പ്രായപരിധി 18-30 (എസ് ടി വിഭാഗത്തിന് മൂന്ന് വര്‍ഷം ഇളവ്). ബയോഡേറ്റ, എസ്.എസ്.എല്‍.സി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 28 വൈകിട്ട് മൂന്നിനകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04734 246031.

date