ലാപ്ടോപ്പ് വിതരണം: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്ഡ് അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്ഡില് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്ക്കായി 2026-27 വര്ഷത്തെ ലാപ്ടോപ്പ് വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. സര്ക്കാര് അംഗീകൃത പ്രൊഫഷണല് കോഴ്സുകളായ എം.ബി.ബി.എസ്, ബി.ടെക്, എം.ടെക്, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി ആന്ഡ് എ.എച്ച്, എം.എ ആര്.സി.എച്ച്, ബി.എ എ.ആര്.സി.എച്ച്, പി.ജി ആയുര്വേദ, പി.ജി ഹോമിയോ, ബി.എച്ച്.എം.എസ്, എം.ഡി, എം.ഡി.എസ്, എം.വി.എസ്.സി ആന്ഡ് എ.എച്ച്, എം.ബി.എ, എം.സി.എ, എം.എസ് എന്നീ കോഴ്സുകള്ക്കും ജെ.ഇ.ഇ, ഗേറ്റ്, നാറ്റ, ക്യാറ്റ്, മാറ്റ്, കെമാറ്റ്, നീറ്റ് തുടങ്ങിയ പ്രവേശന പരീക്ഷകളിലൂടെയും എല്.ബി.എസ് സെന്റര് മുഖേനയും സര്ക്കാര് അംഗീകൃത കോളജുകളില് ഒന്നാം വര്ഷ പ്രവേശനം ലഭിച്ചവര്ക്ക് അപേക്ഷിക്കാം. കൂടാതെ ബി.എസ്.സി അഗ്രികള്ച്ചര്, ഫോറസ്ട്രി, എന്വയോണ്മെന്റല് സയന്സ് ആന്റ് ക്ലൈമറ്റ് ചെയ്ഞ്ച് (ഓണേഴ്സ്), ബാച്ച്ലര് ഓഫ് ഫിഷറീസ് സയന്സ്, ബി. ഫാം, ബാച്ച്ലര് ഓഫ് സിദ്ദ ആന്ഡ് സര്ജറി, ബാച്ച്ലര് ഓഫ് യുനാനി മെഡിസിന് ആന്ഡ് സര്ജറി കോഴ്സുകള്ക്കും ആനുകൂല്യത്തിന് അര്ഹതയുണ്ട്. അപേക്ഷ സമര്പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര് 31. അപേക്ഷ ഫോം തിരുവല്ല കറ്റോടുള്ള ജില്ല ഓഫീസില് ലഭ്യമാണ്. ഫോണ്: 0469 2603074.
- Log in to post comments