സംസ്ഥാന കായിക ദിനാചരണം: മൂന്നാറിലേക്ക് ട്രക്കിംഗ്' നടത്തി
സംസ്ഥാന കായിക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്പോര്ട്സ് കൗണ്സിലിന്റെ നേത്യത്വത്തില് 'മൂന്നാര് ട്രക്കിംഗ്' സംഘടിപ്പിച്ചു. മൂന്നാര് ഹൈ ആള്ട്ടിറ്റിയൂഡ് ട്രെയിനിംഗ് സെന്ററില് നിന്ന് ചൊവ്വാഴ്ച രാവിലെ 8.30 ന് ആരംഭിച്ച ട്രക്കിംഗ് ദേവികുളം സബ്ബ് കളക്ടര് വി.എം ആര്യ ട്രക്കിംഗ് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് മുഹമ്മദ് ഫൈസല് അധ്യ്യക്ഷത വഹിച്ചു.
സെവന്മല ലക്ഷ്മി എസ്റ്റേറ്റ് വഴി തിരികെ മൂന്നാര് എച്ച്.എ.റ്റി.സിയില് എത്തിച്ചേര്ന്നു. മൂന്നാര് ട്രക്ക് ഫൈന്ഡേഴ്സ് അഡ്വഞ്ചര് ഡയറക്ടര് ആര്. മോഹനനാണ് ട്രക്കിംഗിന് നേത്യത്വം നല്കുത്. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി. നെല്സണ്, ആര്. ഈശ്വരന്, കേരളാ സ്റ്റേറ്റ് സ്പോര്ട്സ് കൗണ്സില് പരിശീലകരായ കെ.റ്റി റ്റോണി, ബി. സുധീഷ് ബാബു, ജില്ലാ സ്പോര്ട്സ് കൗണ്സില് സെക്രട്ടറി ഇന്ചാര്ജ് ദീപ്തി മരിയ ജോസ തുടങ്ങിയവര് ട്രക്കിംഗിന്റെ ഭാഗമായി പങ്കെടുത്തു.
ജില്ലാ സ്പോര്ട്സ് കൗണ്സിലിനു കീഴിലെ നെടുങ്കണ്ടം, ഇടുക്കി എന്നീ ജില്ലാ സ്പോര്ട്സ് അക്കാദമിയിലെ 36 കായികതാരങ്ങള് പങ്കെടുത്തു്. ഇടുക്കി ജില്ലയിലെ അഡ്വഞ്ചര് സ്പോര്ട്സിന്റെ സാധ്യതകള് പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കായിക ദിനത്തില് ഇത്തരത്തില് ഒരു ട്രക്കിംഗ് സംഘടിപ്പിച്ചത്.
സംസ്ഥാന കായികദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഫുട്ബോള് അസ്സോസിയേഷന്റെ നേത്യത്വത്തില് സൗഹ്യദ ഫുട്ബോള് മത്സരം, ജില്ലാ അക്വാറ്റിക് അസ്സോസിയേഷന്റെ നേത്യത്വത്തില് നീന്തല് മത്സരം, കായിക ദിനാചരണറാലി, ജില്ലാ സൈക്ലിംഗ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില് തൊടുപുഴ ഇറക്കംമ്പുഴ ബൈപാസ് റോഡില് വച്ച് റോഡ് സൈക്ലിംഗ് ചാമ്പ്യന്ഷിപ്പ്, ജില്ലാ ഖോ-ഖോ അസ്സോസിയേഷന്റെ നേത്യത്വത്തില് അടിമാലി ഗവണ്മെന്റ് ഹൈസ്കൂള് ഗ്രൗണ്ടില് സൗഹ്യദ ഖോ-ഖോ മത്സരം എന്നിവ സംഘടിപ്പിച്ചു.
ജില്ലാ ജൂഡോ അസ്സോസിയേഷന്റെ നേത്യത്വത്തില് ചൊവ്വാഴ്ച് നെടുങ്കണ്ടം മുതല് മൂന്നാര് വരെ വാഹന ജാഥ സംഘടിപ്പിച്ചു. സേനാപതി മാര്ബേസില് സ്കൂള്,എസ്.എന്.വി.എച്ച്.എസ്.എന്.ആര്.സിറ്റി സ്കൂള്, മൂന്നാര് മോഡല് റെസിഡന്ഷ്യല് സ്കൂള് എന്നിവിടങ്ങളില് ജൂഡോ പ്രദര്ശനം, സ്വയംപ്രതിരോധ ശില്പശാല്, ലഹരിവിരുദ്ധ പ്രചാരണം എന്നിവ സംഘടിപ്പിച്ചു. ജില്ലാ ജൂഡോ അസ്സോസിയേഷന് പ്രസിഡന്റ് പി.കെ ഷാജി, സെക്രട്ടറി സച്ചിന് ജോണി, വൈസ് പ്രസിഡന്റ് സൈജു ചെറിയാന് എന്നിവര് പരിപാടികള്ക്ക് നേത്യത്വം നല്കി.
ജില്ലാ ഹോക്കി അസ്സോസിയേഷന്റെ നേത്യത്വത്തില്് അറക്കുളം സെന്റ് ജോസഫ് കോളജില് വച്ച് സൗഹ്യദ ഹോക്കി മത്സരം, ജില്ലാ റോള്ബോള് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില് കരിങ്കുന്നം സെന്റ് അഗസ്റ്റ്യന് ഹയര്സെക്കണ്ടറി സ്കൂളില് വച്ച്സൗഹ്യദ റോള്ബോള് മത്സരം എന്നിവ നടത്തി.
ജില്ലാ ഷട്ടില് ബാഡ്മിന്റ അസ്സോസിയേഷന്റെ നേത്യത്വത്തില് കായികദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ ഫോര്കോര്ട്ട് ഇന്ഡോര് സ്റ്റേഡിയത്തില് ഓപ്പണ് ഷട്ടില് ടൂര്ണമെന്റ് സംഘടിപ്പിച്ചു. ജില്ലാ ഒളിമ്പിക് അസ്സോസിയേഷന് സെക്രട്ടറി സൈജന് സ്റ്റീഫന് മത്സരം ഉദ്ഘാടനം ചെയ്തു.
- Log in to post comments