Post Category
മാതൃക യന്ത്രവത്കൃത കയർപിരി യൂണിറ്റ് 17 ന് ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്യും
ആലപ്പുഴ കയർ ക്ലസ്റ്റർ ഡെവലപ്പ്മെന്റ് സൊസൈറ്റി (എ.സി.സി.ഡി.എസ്) നേതൃത്വത്തിൽ സ്ഥാപിച്ച മാതൃക യന്ത്രവത്കൃത കയർ പിരി യൂണിറ്റിന്റെ ഉദ്ഘാടനം ഒക്ടോബർ 17 ന് ഉച്ച 12 ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. ചേർത്തല പതിനൊന്നാം മൈലിൽ ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിൽ നടക്കുന്ന പരിപാടിയിൽ പി പ്രസാദ് എംഎൽഎ അധ്യക്ഷനാകും.
എ.സി.സി.ഡി.എസ് കണിച്ചുകുളങ്ങര കയർപാർക്കിൽ സ്ഥാപിച്ച പൈലറ്റ് സ്കെയിൽ സ്പിന്നിംഗ് യൂണിറ്റിന്റെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിന്റെ വെളിച്ചത്തിലാണ് ഉൽപ്പാദനം വർദ്ധിപ്പിച്ച് മറ്റ് മേഖലകളിൽ പകർത്താൻ കഴിയുന്ന രീതിയിലുളള മാതൃക യൂണിറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്.
കയർ വികസന വകുപ്പ് ഡയറക്ടർ ഡോ. കെ ഹരികുമാർ, എ.സി.സി.ഡി.എസ് പ്രസിഡന്റ് പി എൻ സുധീർ, സ്വതന്ത്ര ഡയറക്ടർ എം കുമാരസ്വാമിപിള്ള തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments