Post Category
*സംസ്ഥാന വയോസേവന അവാർഡ് 2026: അപേക്ഷ ക്ഷണിച്ചു*
*സംസ്ഥാന വയോസേവന അവാർഡ് 2026: അപേക്ഷ ക്ഷണിച്ചു*
വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന സർക്കാർ/സർക്കാർ ഇതര വിഭാഗങ്ങൾക്കും വിവിധ കലാ, കായിക, സാംസ്കാരിക മേഖലകളിൽ മികവുതെളിയിച്ച മുതിർന്ന പൗരന്മാർക്കും സാമൂഹ്യനീതി വകുപ്പ് നൽകുന്ന 2026 ലെ വയോസേവന അവാർഡിനായി അപേക്ഷ ക്ഷണിച്ചു.
കാഷ് അവാർഡ്, സർട്ടിഫിക്കറ്റ്, മൊമെന്റോ എന്നിവ ഉൾപ്പെടുന്നതാണ് അവാർഡ്. തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ഒക്ടോബർ 31 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറം തൃശ്ശൂർ ചെമ്പുക്കാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിന്നോ www.swd.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കും. ഫോൺ- 0487-2321702.
date
- Log in to post comments