വാട്ടര്‍ടാങ്ക് വിതരണം ചെയ്തു
എസ്.എന്‍. പുരം പഞ്ചായത്തില്‍ പട്ടികജാതി-പട്ടികവര്‍ക്ഷ കുടുംബാംഗങ്ങള്‍ക്കായി വാട്ടര്‍ടാങ്ക് വിതരണം ചെയ്തു. 2018 -19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. കുടിവെള്ള ശേഖരണത്തിന്റെ ഭാഗമായി 80 കുടുംബങ്ങള്‍ക്കാണ് വാട്ടര്‍ടാങ്ക് നല്‍കിയത്. പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി. 500 ലിറ്ററാണ് ഒരു ടാങ്കിന്റെ സംഭരണശേഷി. 2,25000 രൂപയാണ് പദ്ധതി തുക. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. മല്ലിക നിര്‍വഹിച്ചു. പഞ്ചായത്ത് വര്‍ഷംതോറും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനവും സാമൂഹ്യ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുമായി നിരവധി പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. അതിലൊന്നാണ് വാട്ടര്‍ടാങ്ക് പദ്ധതി. ടാങ്ക് ഒന്നിന് നിശ്ചിത തുക പദ്ധതി വിഹിതമായി ഗുണഭോക്താവില്‍ നിന്നും സ്വീകരിച്ചായിരുന്നു ടാങ്ക് വിതരണം. തെരഞ്ഞെടുത്ത 80 പേരില്‍ 64 പേര്‍ക്കാണ് കുടിവെള്ള ടാങ്ക് വിതരണം ചെയ്തത്. ബാക്കിയുള്ള കുടുംബങ്ങള്‍ക്ക് ഈയാഴ്ചതന്നെ വിതരണം പൂര്‍ത്തിയാക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എന്‍. സതീഷ്കുമാര്‍, സെക്രട്ടറി കെ.എസ്. രാമദാസ്, പഞ്ചായത്തംഗങ്ങള്‍, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments