Post Category
ക്ഷീരോത്പന്ന നിര്മാണ പരിശീലനം
ഓച്ചിറ ക്ഷീരോത്പന്ന നിര്മാണ പരിശീലന വികസന കേന്ദ്രത്തില് ഒക്ടോബര് 23 മുതല് 31 വരെ 10 ദിവസങ്ങളില് ക്ഷീരോത്പന്ന നിര്മാണ പരിശീലനം സംഘടിപ്പിക്കും. ക്ഷീരകര്ഷകര്ക്കും സംരംഭകര്ക്കും ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ, ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്മാര് മുഖാന്തരമോ, അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്മാര് വഴിയോ രജിസ്റ്റര് ചെയ്യാം. ആദ്യം രജിസ്റ്റര് ചെയ്യുന്ന 30 പേര്ക്കാണ് പരിശീലനം. രജിസ്ട്രേഷന് ഫീസ് 135 രൂപ. പരിശീലനാര്ഥികള് ഒക്ടോബര് 22ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി 9645922324, 8593025639, 0476 2698550 എന്നീ നമ്പരുകളില് ബന്ധപ്പെട്ട് പേര് രജിസ്റ്റര് ചെയ്യണം. തിരിച്ചറിയല് രേഖയുടെ പകര്പ്പ് പരിശീലനത്തിന് എത്തുമ്പോള് ഹാജരാക്കണം.
date
- Log in to post comments