Skip to main content

വിമൻസ് കോളേജിലെ ചരിത്ര വിദ്യാർത്ഥികൾ കേരള ചരിത്ര ഗവേഷണ കൗൺസിൽ സന്ദർശിച്ചു

 

കെ.സി.എച്ച്.ആറിന്റെ പുതിയ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം വിമൻസ് കോളേജിലെ ചരിത്ര വിദ്യാർത്ഥികൾ കേരള ചരിത്ര ഗവേഷണ കൗൺസിൽ സന്ദർശിച്ചു.  ഈ പദ്ധതിയനുസരിച്ച് പ്രതിമാസം കേരളത്തിലെ കോളേജുകളിലെ ചരിത്രവിദ്യാർത്ഥികളെ കെ.സി.എച്ച്.ആറിലേക്ക് കൊണ്ടുവന്ന് പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം.

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കെ.സി.എച്ച്.ആർ ലൈബ്രറിയിൽ ചെയർപേഴ്‌സൺ പ്രൊഫ. മൈക്കിൾ തരകൻ കെ.സി.എച്ച്.ആറിന്റെ ഘടനയെക്കുറിച്ചും ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും സംസാരിച്ചു.  തുടർന്ന് റിസർച്ച് ഓഫീസർ റേയിച്ചൽ തോമസ് കെ.സി.എച്ച്.ആറിന്റെ ഗവേഷണ പ്രവർത്തനങ്ങളെക്കുറിച്ചും കേരളത്തിലെ ചരിത്രഗവേഷണ പ്രവർത്തനങ്ങൾക്ക് കെ.സി.എച്ച്.ആർ നൽകുന്ന ഫെല്ലോഷിപ്പുകളെക്കുറിച്ചും വിശദീകരിച്ചു.

പി.എൻ.എക്സ്. 180/19

date