Post Category
ക്ഷേമനിധി ബോർഡിന് മൊബൈൽ ആപ്പ്
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾ ഗുണഭോക്താക്കളിലേക്ക് വേഗത്തിലും സുതാര്യമായും എത്തിക്കുന്നതിനായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മോട്ടോർ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഇനി ക്ഷേമനിധി ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ സ്മാർട്ട്ഫോൺ വഴി പ്രധാന സേവനങ്ങൾ മൊബൈൽ ആപ്പിലൂടെ ലഭ്യമാകുന്നതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ KMTWWFB എന്ന് ടൈപ്പ് ചെയ്തു ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്. അംശാദായം അടക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന സേവനങ്ങൾ മൊബൈൽ ആപ്പ് വഴി ലഭിക്കും.
date
- Log in to post comments