Skip to main content

ഗതാഗത നിയന്ത്രണം ജനുവരി 22 മുതല്‍

 

കൊടുവായൂര്‍-പല്ലാവൂര്‍-വിത്തനശ്ശേരി റോഡില്‍ പിട്ടുപീടിക മുതല്‍ അണ്ണക്കോട് വരെ റോഡ് നവീകരണം നടക്കുന്നതിനാല്‍ ജനുവരി 22 മുതല്‍ 26 വരെ ഈ വഴിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കൊടുവായൂര്‍-തൃപ്പാളൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ നെന്മാറയിലേക്ക് പോവുന്നതിന് പാണമേടില്‍ നിന്നും തിരിഞ്ഞ് വെമ്പലൂര്‍-മുരിങ്ങമല റോഡ് വഴി പോവണം. വിത്തമശ്ശേരി-നെന്മാറ വരുന്ന വാഹനങ്ങള്‍ അണ്ണക്കോട് നിന്നും വെമ്പലൂര്‍- മുരിങ്ങമല റോഡ് വഴി പാണമേടിലൂടെ കൊടുവായൂര്‍-തൃപ്പാളൂര്‍ റോഡില്‍ എത്തണമെന്ന് പൊതുമരാമത്ത് (നിരത്ത് വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

date