Skip to main content

ലീഗൽ മെട്രോളജി വകുപ്പിന് പുതിയ വാഹനങ്ങൾ

           ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധനാ-എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഉപഭോക്തൃ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി വകുപ്പിന് പുതുതായി അനുവദിച്ച ഏഴ് ബൊലേറോ നിയോ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിൽ ഭക്ഷ്യ, പൊതുവിതരണ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു. ചടങ്ങിൽ കൺട്രോളർ രാജേഷ് സാം, അഡീഷണൽ കൺട്രോളർ കെ ഷീലൻ, ജോയിന്റ്‌ കൺട്രോളർ പി ശ്രീനിവാസ, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

പി.എൻ.എക്‌സ്. 4310/2026

date