Skip to main content

സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന 2019-20 അധ്യയന വര്‍ഷത്തെ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്‍റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് സ്കോളര്‍ഷിപ്പിന്  അട്ടപ്പാടി ഒഴികെയുളള ഭാഗങ്ങളിലെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സര പരീക്ഷ ഫെബ്രുവരി 23 ന് ഉച്ചയ്ക്ക് മൂന്ന് മുതല്‍ നാല് വരെ നടത്തും.  പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി നാല്.  കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ ഓഫീസുകളിലോ, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിലോ ബന്ധപ്പെടാം. ഫോണ്‍ -  0491 2505383, 9496070339 (പട്ടിക വര്‍ഗ വികസന ഓഫീസ് പാലക്കാട്), ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പാലക്കാട്- 9496070366, ചിറ്റൂര്‍- 9496070367, കൊല്ലങ്കോട് - 9447859959.

date