Skip to main content
,

സര്‍വകലാശാല ബി സോണ്‍ മത്സരവിജയികളെ അനുമോദിച്ചു

സാങ്കേതിക സര്‍വകലാശാല ബി സോണ്‍ ഗെയിംസ് മത്സരങ്ങളില്‍ മികച്ച നേട്ടം സ്വന്തമാക്കിയ പെരുമണ്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളെ കോളേജില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചു. വനിതാ വിഭാഗം ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനവും ചെസ് മത്സരത്തില്‍ രണ്ടാം സ്ഥാനവും പുരുഷവിഭാഗത്തില്‍ ബാഡ്മിന്റണിലും ഫുട്‌ബോളിലും രണ്ടാം സ്ഥാനവും ടേബിള്‍ ടെന്നീസ്, ചെസ് എന്നിവയില്‍ മൂന്നാം സ്ഥാനവും കോളേജിലെ വിദ്യര്‍ഥികള്‍ക്കായിരുന്നു.  കോളേജില്‍ നടന്ന അനുമോദനച്ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ.ബിജോയ് എബ്രഹാം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ ജി രാജേഷ് കുമാര്‍, കായികാധ്യാപകന്‍ ലാല്‍ എന്നിവര്‍ പങ്കെടുത്തു.
 

 

date