Skip to main content

നിബോധിത പദ്ധതിയിലേക്ക് താത്പര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് 2026-27 സാമ്പത്തിക വര്‍ഷം പട്ടികജാതി വിഭാഗം അഭ്യസ്തവിദ്യരായ യുവതി, യുവാക്കള്‍ക്ക് പി എസ് സി, യുപി എസ് സി, ബാങ്ക്, മറ്റ് ഏജന്‍സികള്‍ നടത്തുന്ന പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന 'നിബോധിത' പദ്ധതിക്കായി പരീക്ഷ പരിശീലന രംഗത്ത് പ്രവൃത്തിപരിചയമുള്ളതും മുന്‍വര്‍ഷങ്ങളില്‍ മികച്ച നേട്ടം കൈവരിച്ചതുമായ പരിശീലന സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു.  ഒക്ടോബര്‍ 24ന് വൈകിട്ട് അഞ്ചിനകം  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0474 2794996.
 

 

date