ഭവന പുനരുദ്ധാരണത്തിന് സാമ്പത്തിക സഹായം; അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന്റെ സേഫ് പദ്ധതിയുടെ ഭാഗമായി ഭവന പൂർത്തീകരണത്തിനും ഭവന പുനരുദ്ധാരണത്തിനുമായി അപേക്ഷ ക്ഷണിച്ചു.
രണ്ടു ലക്ഷം രൂപവരെയാണ് ധനസഹായം അനുവദിക്കുന്നത്.
അർഹതാ മാനദണ്ഡങ്ങൾ: വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപ. 2006 ഏപ്രിൽ 1-നു ശേഷം ഭവനനിർമ്മാണം പൂർത്തിയാക്കിയതോ അവസാന ഗഡു കൈപ്പറ്റിയതോ ആയിരിക്കണം, 1000 ചതുരശ്ര അടിവരെ വിസ്തീർണ്ണമുള്ള വീടുകൾ (ഇരുനില വീടുകൾ ഉൾപ്പെടെ), വീട് അപേക്ഷകൻ്റെയോ ഭാര്യയുടെയോ ഭർത്താവിൻ്റെയോ പേരിൽ ഉള്ളതായിരിക്കണം.
മറ്റ് നിബന്ധനകൾ: കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ ഭവനപൂർത്തികരണത്തിനോ പുനരുദ്ധാരണത്തിനോ സർക്കാർ ധനസഹായം ലഭിച്ചവരെയും, മുൻവർഷങ്ങളിൽ അനുവദിച്ച ധനസഹായത്തിൻ്റെ അവസാന ഗഡു അഞ്ചു വർഷത്തിനുള്ളിൽ കൈപ്പറ്റിയവരെയും പരിഗണിക്കുന്നതല്ല. അവസാന തീയതി: ഒക്ടോബർ 31. അപേക്ഷകൾ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നൽകണം
- Log in to post comments