Post Category
താത്കാലിക നിയമനം; അഭിമുഖം ഒക്ടോബർ 23ന്
ആലപ്പുഴ കേപ്പ് കോളേജ് ഓഫ് എൻജിനീയറിംഗ്, ഐ.എം.ടി, കേപ്പ് കോളേജ് ഓഫ് നഴ്സിംഗ് എന്നീ സ്ഥാപനങ്ങളിൽ ദിവസ/കരാർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ്, ലാബ് അറ്റൻഡർ, പ്യൂൺ, സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്രായപരിധി: 50. പിന്നാക്ക-സംവരണ വിഭാഗങ്ങൾക്ക് സർക്കാർ നിബന്ധനകൾ പ്രകാരമുള്ള ഉയർന്ന പ്രായപരിധിയിലെ ഇളവുകൾ ബാധകമാണ്. പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി സംവരണം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 23, രാവിലെ 10 മണിക്ക് കോളേജിൽ നേരിട്ട് എത്തണം. വിവരങ്ങൾക്ക്: https://cempunnapra.org ഫോൺ: 0477 2267311, 9846597311.
date
- Log in to post comments