കുഴല്മന്ദത്ത് ദ്വിദിന കര്ഷക പരിശീലനം നല്കി
കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിച്ച് ചെലവ് കുറഞ്ഞ രീതിയില് മികച്ച വിളവ് നേടുന്നതിനായി കുഴല്മന്ദം കൃഷിഭവന്റെ നേതൃത്വത്തില് ദ്വിദിന കര്ഷക പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥയ്ക്കനുയോജ്യമായ വിത്ത് തിരഞ്ഞെടുപ്പ്, രാസവളങ്ങളുടെ വിവേകപൂര്വമായ ഉപയോഗം, സൂക്ഷ്മാണു വളങ്ങളായ പി.പി.എഫ്.എം, എ.എം.എഫ് എന്നിവയുടെ പ്രയോഗം, ശാസ്ത്രീയ വിള സംരക്ഷണം, കീട-രോഗനിയന്ത്രണം തുടങ്ങിയ വിഷയങ്ങളില് കര്ഷകര്ക്ക് സമഗ്രമായ അവബോധം നല്കി. വിവിധ പാടശേഖര സമിതി സെക്രട്ടറിമാരും കര്ഷക പ്രതിനിധികളും ഉള്പ്പെടെ അന്പതോളം പേര് ക്യാമ്പില് പങ്കെടുത്തു. പരിശീലനം പൂര്ത്തിയാക്കിയവര്ക്ക് സര്ട്ടിഫിക്കറ്റുകള് വിതരണം ചെയ്തു. ആലത്തൂര് സ്റ്റേറ്റ് സീഡ് ഫാം സീനിയര് കൃഷി ഓഫീസര് എം.വി. രശ്മി പരിശീലനത്തിന് നേതൃത്വം നല്കി.
കൃഷി ഓഫീസര് എം.അനുഭാഗ്യ, അസിസ്റ്റന്റ് കൃഷി ഓഫീസര് കെ.നിലാഫര് ഭാനു, ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.
- Log in to post comments