Skip to main content

തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയും മാനസികാരോഗ്യവും: സംസ്ഥാന വനിതാ കമ്മിഷൻ സെമിനാർ ഇന്ന് (ഒക്ടോബർ 17)

സംസ്ഥാന വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ 'POSH ACT 2013 & സ്ത്രീകളുടെ മാനസികാരോഗ്യം' എന്ന വിഷയത്തിൽ സംസ്ഥാനതല സെമിനാറും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. ശനിയാഴ്ച (ഒക്ടോബർ 17) രാവിലെ 10 മുതൽ വൈകിട്ട് 4 വരെ തിരുവനന്തപുരം തൈക്കാട് ഗവ.റസ്റ്റ് ഹൗസ് മെയിൻ ഹാളിലാണ് പരിപാടി നടക്കുന്നത്.  തൊഴിൽ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ സെമിനാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ചടങ്ങിൽ അധ്യക്ഷത വഹിക്കും.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതവും അന്തസ്സുള്ളതുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള POSH Act 2013-ന്റെ നിയമപരമായ സംരക്ഷണം, പരാതി പരിഹാര സംവിധാനങ്ങൾ, സ്ത്രീകളുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്തുകയാണ് സെമിനാറിന്റെ ലക്ഷ്യം. 

വനിതാ കമ്മിഷൻ മെമ്പർ സെക്രട്ടറി  ബീന വൈ.ബി സ്വാഗതം ആശംസിക്കും. തൈക്കാട് വാർഡ് കൗൺസിലർ ജി. വേണുഗോപാൽ, കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പം, വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമൻ മത്തായി, വി.ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞയിഷ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. 

തുടർന്ന് പോഷ് ആക്ട് 2013 സംബന്ധിച്ച് നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ഐ.എം.ജി. ഫാക്കൽറ്റിയുമായ ഷിജി വി., സ്ത്രീകളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ കേരള ഹൈക്കോടതി അഡ്വക്കേറ്റും കൗൺസിലിംഗ് സൈക്കോളജിസ്റ്റുമായ ഡോ. പി.എം. ബിനു തോട്ടത്തിൽ എന്നിവർ ബോധവത്കരണ ക്ലാസ്സെടുക്കും.

പി.എൻ.എക്‌സ്. 4344/2026

date