Skip to main content

*കർഷക അവാർഡ്: 22 വരെ അപേക്ഷ നല്‍കാം*

മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കർഷകർക്ക് 2026–27 സാമ്പത്തിക വർഷത്തെ അവാർഡുകൾക്ക് മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിൽ മികച്ച ക്ഷീരകർഷകൻ, വാണിജ്യാടിസ്ഥാനത്തിലുള്ള മികച്ച ഡയറി ഫാം, മികച്ച സമ്മിശ്ര കർഷകൻ, മികച്ച പൗൾട്രി കർഷകൻ, മികച്ച യുവ കർഷകൻ, മികച്ച വനിതാ കർഷക/സംരംഭക അവാർഡുകളും ജില്ലാതലത്തിൽ മികച്ച ക്ഷീര കർഷകൻ, മികച്ച സമ്മിശ്ര കർഷകൻ അവാർഡുകളുമാണ് നല്‍കുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമുകൾ മൃഗാശുപത്രികളിലും വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 22 വരെ മൃഗാശുപത്രികളിൽ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് സമീപത്തെ മൃഗാശുപത്രിയുമായി ബന്ധപ്പെടാം. ഫോണ്‍- 04936202292

date