Skip to main content
സ്‌കൂള്‍തല ജന്‍ഡര്‍ ഡെസ്‌ക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏകദിന പരിശീലന പരിപാടി ജില്ലാ വനിത ശിശു വികസന ഓഫീസില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലി സാബു ഓലിക്കല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

സ്‌കൂള്‍തല ജന്‍ഡര്‍ ഡെസ്‌ക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഡിസ്ട്രിക്ട് സങ്കല്‍പ്: ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമന്‍ സഹകരണത്തോടെ കുട്ടികളുടെ സുരക്ഷയും ക്ഷേമവും, ലിംഗാവബോധവും വിദ്യാഭ്യാസവും, ഓണ്‍ലൈന്‍ സുരക്ഷയും നവമാധ്യമ സാക്ഷരതയും, തുല്യപങ്കാളിത്തമുള്ള രക്ഷാകര്‍തൃത്വവും സംബന്ധിച്ചാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ജില്ലാ വനിത ശിശു വികസന ഓഫീസില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലി സാബു ഓലിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ പി എസ് തസ്‌നീം അധ്യക്ഷയായി. ഡിസ്ട്രിക്ട് സങ്കല്‍പ്: ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമന്‍ ജന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് എ എം അനുഷ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഡി ഫെബ്‌ന റഹീം, ജില്ലാ സി.ഡബ്ല്യു.എഫ് ലക്ഷ്മി പ്രകാശ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എസ് ഷിജു, സെക്ഷന്‍ ക്ലര്‍ക്ക് അരുണ്‍ വി തമ്പി, എന്നിവര്‍ പങ്കെടുത്തു. പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

date