Skip to main content

ഐ.എച്ച്.ആര്‍.ഡി സെമസ്റ്റര്‍ പരീക്ഷ: ഡിസംബറില്‍

ഐ.എച്ച്.ആര്‍.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഒന്നും രണ്ടും സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്‌സുകളുടെ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ (2018 (സി.സി.എല്‍.ഐ.എസ്. സപ്ലിമെന്ററി), 2020, 2024 സ്‌കീം) ഡിസംബറില്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന, പഠിച്ചിരുന്ന സെന്ററുകളില്‍ നവംബര്‍ ഏഴ് വരെ ഫൈന്‍ കൂടാതെയും നവംബര്‍ 16 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനുള്ള അപേക്ഷ ഫോം സെന്ററില്‍ ലഭിക്കും. പരീക്ഷ ടൈം ടേബിള്‍ നവംബര്‍ അവസാന വാരം പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റ്:  www.ihrd.ac.in   .    ഫോണ്‍: 0471 2322985, 2322501.
 

date