Skip to main content
ചൊക്ലിയിൽ മഴമാപിനി സ്ഥാപിച്ചു

ചൊക്ലിയിൽ മഴമാപിനി സ്ഥാപിച്ചു

 

 മഴയുടെ ലഭ്യത കൃത്യമായി നിരീക്ഷിക്കാനും കാലാവസ്ഥാ വ്യതിയാനം കൃഷിയെ എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്താനും ചൊക്ലി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ മഴമാപിനി സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് മഴമാപിനി ഉദ്ഘാടനം ചെയ്തു.

ഏകദേശം ഒരു ലക്ഷം രൂപ ചെലവിലാണ് മഴമാപിനി സ്ഥാപിച്ചത്. കണ്ണൂർ ജില്ലയിൽ പത്തിടങ്ങളിൽ മാത്രമാണ് നിലവിൽ മഴമാപിനിയുള്ളത്.

കൃഷി ഇൻഷുറൻസ് പദ്ധതികളുടെ നിബന്ധനകൾക്കനുസരിച്ച് മഴമാപിനിയിലെ വിവരങ്ങൾ വിളനാശത്തിനുള്ള നഷ്ടപരിഹാരം കണക്കാക്കുന്നതിനും പ്രയോജനപ്പെടുത്താം. വിള ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച്  ടി ടി കെ  
വിഷ്ണു വിശദീകരിച്ചു.. 

 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം സ്വപ്ന അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശരത് കൃഷ്ണ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ജയചന്ദ്രൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ടി കെ പ്രദീപൻ, കൃഷി അസിസ്റ്റന്റ്  കെ എം,മെഹ്ത വെറ്ററിനറി ഡോക്ടർ അൽവിൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ  കെ പി ഷിനോജ്,  കെ റിജിന , 
വിനി,  സി കെ ജനീബ ,ഒ കെ സാദിഖ് എന്നിവർ സംസാരിച്ചു.
 

date