Skip to main content

ഹരിതായനം പര്യടനം സമാപിച്ചു

 

ഹരിതകേരളം മിഷന്റെ വീഡിയോ സന്ദേശ പ്രചാരണ പരിപാടി ഹരിതായനത്തിന്റെ ജില്ലയിലെ പര്യടനം സമാപിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് നടന്ന പരിപാടി ചെയര്‍പേഴ്‌സണ്‍ സനിതാ ജഗതീഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.മണി, നഗരസഭ കൗണ്‍സിലര്‍ വി.ഹാരിസ്, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ജസ്‌ന പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍, മറ്റ് ജിവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date