Post Category
ഹരിതമിത്ര അവാര്ഡ് നേടി കാലടി ഗ്രാമപഞ്ചായത്ത്
മാലിന്യസംസ്കരണത്തിലും യൂസര്ഫീ കളക്ഷനിലും മികച്ച പ്രവര്ത്തനം കാഴ്ചവെച്ച് പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതമിത്ര അവാര്ഡ് കാലടി ഗ്രാമപഞ്ചായത്ത് സ്വന്തമാക്കി. 96.28 ശതമാനം വാതില്പടി സേവനവും 85.93 ശതമാനം യൂസര്ഫീ ശേഖരണവും പൂര്ത്തിയാക്കിയാണ് പഞ്ചായത്ത് ബ്ലോക്കില് ഒന്നാമതെത്തിയത്.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ഷാജി, കെ. ബല്ക്കീസ് എന്നിവരില് നിന്ന് കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്സിറ സിറാജ് പുരസ്കാരം ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് പി. ശോഭന, വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് കെ.പി. നൂര്ജഹാന്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എസ്. മഞ്ജുഷ, ടെക്നിക്കല് അസിസ്റ്റന്റ് അഖില്, ഹരിത കര്മ്മ സേന പ്രസിഡന്റ് ഉഷ, സെക്രട്ടറി ലത തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു.
date
- Log in to post comments