എറണാകുളം ജില്ലാ സ്കൂൾ കായികമേളയ്ക്ക് തുടക്കമായി
എറണാകുളം ജില്ലാ സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ. മിനിമോൾ കായികമേള ഉദ്ഘാടനം ചെയ്തു.
ഒക്ടോബർ 17, 18, 19 തിയതികളിലായി നടക്കുന്ന കായികമേളയിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിൽ ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൊച്ചി നഗരസഭ കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ മുഖ്യാതിഥിയായി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് സുബിൻ പോൾ പതാക ഉയർത്തി.
ചടങ്ങിൽ കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ, ഹയർസെക്കൻഡറി സ്കൂൾ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ പി. എക്സ്. ബിയാട്രിയാസ് മരിയ, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ പി.എ. റഹീം, സ്പോർട്സ് ഓർഗനൈസേഷൻ സ്റ്റേറ്റ് അസിസ്റ്റന്റ് വി.കെ. വിസ്മയ, റിസപ്ഷൻ കമ്മിറ്റി കൺവീനർ പി.എ. നിഷാദ് ബാബു, വിവിധ സംഘടന പ്രതിനിധികളായ അജിമോൻ പൗലോസ്, എം.നിയാസ്, എം. ഷിഹാബ്, എം.പി.രൂപേഷ്, കെ.എ. മാഹി, ആശാലത, എമേഴ്സൺ ലൂയിസ്, ജി.വെങ്കിടേഷ്, ടി അഭിലാഷ് പ്രതാപ്, എന്നിവർ പങ്കെടുത്തു.
- Log in to post comments