Skip to main content

തൊഴിൽ മേള ഒക്ടോബർ 24ന്

തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഒക്ടോബർ 24ന്  രാവിലെ 11ന് കടകംപള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിലാണ് തൊഴിൽ മേള നടത്തുന്നത്.  പത്താം ക്ലാസ് മുതൽ  ബിരുദം, ബിരുദാനന്തരബിരുദം, ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ള 40 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. ഒറ്റത്തവണയായി 300 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരത്തെയും മറ്റു ജില്ലകളിലെയും എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങൾ/ജോബ് ഫെയർ എന്നിവയിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുന്നതിന് ആധാർ കാർഡ് കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക്: 8921916220, 04712992609
 

date