Skip to main content

ഹോംഗാര്‍ഡ് സര്‍ട്ടിഫിക്കറ്റ് പരിശോധന ഒക്ടോബര്‍ 28 ന്

ജില്ലയില്‍ ഹോംഗാര്‍ഡ് സേവനത്തിനുള്ള തെരഞ്ഞെടുപ്പിനായി പത്തനംതിട്ട ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള കായികക്ഷമത പരീക്ഷ (100 മീറ്റര്‍ ഓട്ടം 18 സെക്കന്‍ഡിനുള്ളില്‍, മൂന്ന് കിലോമീറ്റര്‍ നടത്തം 30 മിനിട്ടിനുള്ളില്‍), സര്‍ട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന എന്നിവ ഒക്ടോബര്‍ 28 രാവിലെ ആറിന് ജില്ലയിലെ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. എസ്.എസ്.എല്‍.സി, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അറ്റസ്റ്റഡ് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് (അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത റാങ്കുള്ള മെഡിക്കല്‍ ഓഫീസറില്‍ നിന്ന് വാങ്ങിയത്), ആധാര്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെ അസല്‍ സഹിതം ഹാജരാകണം. അന്നേ ദിവസം ഹാജരാകാത്തവര്‍ക്ക് മറ്റൊരവസരം അനുവദിക്കില്ല. ഫോണ്‍: 9497920097.

date