Skip to main content

പടയണി കലണ്ടര്‍ തയ്യാറാക്കുന്നു

പത്തനംതിട്ട ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ നടന്നു വരുന്ന പടയണി ഉത്സവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഭക്തജനങ്ങള്‍ക്കും പ്രാദേശിക ആളുകള്‍ക്കും സഞ്ചാരികള്‍ക്കും ലഭ്യമാക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വിവരശേഖരണം നടത്തുന്നു. പടയണി നടക്കുന്ന ക്ഷേത്രങ്ങള്‍, സ്ഥലങ്ങള്‍, തീയതി, സമയം, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമഗ്ര കലണ്ടര്‍ തയ്യാറാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ജില്ലയിലെ പടയണി ഉത്സവങ്ങള്‍ നടത്തുന്ന ക്ഷേത്ര കമ്മിറ്റികള്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പടയണി ആരംഭിക്കുന്ന തീയതി, പ്രധാന പടയണി ദിനങ്ങള്‍, സമയം, പടയണി നടക്കുന്ന കൃത്യമായ സ്ഥലം തുടങ്ങിയ വിവരങ്ങള്‍ ഒക്ടോബര്‍ 31 വൈകിട്ട് അഞ്ചിനു മുമ്പ് ഡി.റ്റി.പി.സി ഓഫീസില്‍ അറിയിക്കണം. ഇമെയില്‍: ptadtpc@yahoo.co.in .     ഫോണ്‍: 9447709944, 0468 2311343.

date