Skip to main content

*പുഴയ്ക്കൽ അഡീഷണൽ ഐ.സി.ഡി.എസ് കീഴിൽ അങ്കണവാടികളിലേക്ക് മുട്ട, പാൽ വിതരണം: ക്വട്ടേഷൻ ക്ഷണിച്ചു*

തൃശ്ശൂർ കോർപ്പറേഷനിലെ പുഴയ്ക്കൽ അഡീഷണൽ അർബൻ-1 ഐ.സി.ഡി.എസ് ഓഫീസിന് കീഴിലുള്ള അങ്കണവാടികളിലേക്ക് 'പോഷകബാല്യം' പദ്ധതി പ്രകാരം 2026-27 സാമ്പത്തിക വർഷത്തിൽ മുട്ടയും പാലും വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു.

ട്രാൻസ്പോർട്ടേഷൻ ചാർജ് ഉൾപ്പെടെ ഒരു മുട്ടയ്ക്ക് പരമാവധി പത്ത് രൂപ നിരക്കിലും, ഒരു ലിറ്റർ പാലിന് പരമാവധി 64 രൂപ നിരക്കിലുമാണ് (കുട്ടിക്ക് 125 മി.ലി പാൽ വീതം) ക്വട്ടേഷൻ നൽകേണ്ടത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മുട്ടയും, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പാലുമാണ് വിതരണം ചെയ്യേണ്ടത്. ഒക്ടോബർ 30 ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷൻ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ പുഴയ്ക്കൽ അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ ലഭ്യമാണ്. ഫോൺ- 0487-2360008.
 

date