Skip to main content
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍നെറ്റ് സുരക്ഷാ ദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

സൈബർ സുരക്ഷ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

സൈബർ സുരക്ഷാ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, ജില്ലാ ഭരണകൂടം, കേരള സ്റ്റേറ്റ് ഐടി മിഷൻ, കേരള പോലീസ് എന്നിവയുടെ സഹകരണത്തോടെ കളക്ടറേറ്റില്‍ ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ കളക്ടർ വി ചെൽസാസിനി ശിൽപശാല ഉദ്ഘാടനം ചെയ്തു. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ  സൈബർ സുരക്ഷയെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടായിരിക്കണമെന്നും സൈബർ സുരക്ഷയുടെ പ്രാധാന്യം തിരിച്ചറിയണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സൈബർ ഭീഷണികൾ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, സുരക്ഷിതമായ വെബ് ബ്രൗസിങ്, ഇ-മെയിൽ സുരക്ഷ, പാസ്‌വേഡ് മാനേജ്മെന്റ്, മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ എന്നിവയെക്കുറിച്ച് ജില്ലാ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എ.വി. ജലീൽ വിശദീകരിച്ചു. സർക്കാർ പോർട്ടലുകളുടെയും എൻ.ഐ.സി. സേവനങ്ങളുടെയും സുരക്ഷിതമായ ഉപയോഗം, സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്തപരമായ ഉപയോഗം, ഡാറ്റാ സംരക്ഷണം, സ്വകാര്യത, രഹസ്യസ്വഭാവം എന്നിവയും ശില്പശാലയിൽ ചർച്ച ചെയ്തു. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി www.cybercrime.gov.in എന്ന ഔദ്യോഗിക പോർട്ടലും 1930 എന്ന ഹെൽപ്‌ലൈൻ നമ്പറും ഉപയോഗപ്പെടുത്താം. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ശില്പശാലയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

 

date