Skip to main content

*കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം*

കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ (14 ഒഴിവ്), ജില്ലാ മിഷന്‍ അസിസ്റ്റന്‍റ് കോ ഓര്‍ഡിനേറ്റര്‍ (52 ഒഴിവ്) തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ തസ്തികയ്ക്കും അനുയോജ്യമായ ശമ്പള സ്കെയിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. മാതൃവകുപ്പില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നിര്‍ദിഷ്ട മാതൃകയിലുള്ള ഫോമിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്, ചാലക്കുഴി റോഡ്, മെഡിക്കല്‍ കോളേജ് പി.ഓ, തിരുവനന്തപുരം-695 011 എന്ന വിലാസത്തില്‍  ഒക്ടോബര്‍ 31 നകം അയക്കണം. വിവരങ്ങള്‍ക്ക് www.kudumbashree.org സന്ദര്‍ശിക്കുക.

date