Skip to main content

കുന്നംകുളം ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് കേച്ചേരിയില്‍ തുടക്കമായി

 

കുന്നംകുളം ഉപജില്ലാ ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയ, ഐ.ടി മേളയ്ക്ക് കേച്ചേരിയില്‍ തുടക്കമായി. വെള്ളി, ശനി ദിവസങ്ങളിലായി കേച്ചേരി അല്‍ അമീന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കേച്ചേരി ജ്ഞാന പ്രകാശിനി യു.പി. സ്‌കൂള്‍, ഗവ. എല്‍.പി. സ്‌കൂള്‍ കേച്ചേരി എന്നിവിടങ്ങളിലായി നടക്കുന്ന ശാസ്‌ത്രോത്സവത്തില്‍ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

 

പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ് അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ലീലാ രാമകൃഷ്ണന്‍ മുഖ്യാതിഥിയായി.

 

ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ സച്ചിന്‍ പ്രകാശ്, വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ഷൈല പുഷ്പാകരന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലറ്റ് വിനു, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്റോ പോള്‍, കുന്നംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.എം. മുഹമ്മദ് മുബാറക്, ചൊവ്വന്നൂര്‍ ബി.പി.സി എ.എ. സിറാജുദ്ദീന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുജ ഫ്രാന്‍സിസ്, പ്രധാനാധ്യാപകരായ സുമി റോസ്, ടി.പി സ്മിത, എന്‍.എ ഷീജ, ജനപ്രതിനിധികള്‍, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍, പി.ടി.എ ഭാരവാഹികള്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date