Skip to main content

മലപ്പുറത്ത് പുതിയ ആധാർ സേവാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

ജില്ലയിൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) പുതിയ ആധാർ സേവാ കേന്ദ്രം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു. കോട്ടപ്പടിയിലെ മുല്ലവീട്ടിൽ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. പുതിയ ആധാർ എൻറോൾമെന്റ്, വിവരങ്ങൾ തിരുത്തൽ, ബയോമെട്രിക് പുതുക്കൽ, പരാതി പരിഹാരം തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. പൊതു അവധി ദിവസങ്ങൾ ഒഴികെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം 5:30 വരെ കേന്ദ്രം പ്രവർത്തിക്കും. ബെംഗളൂരു റീജിയണൽ ഓഫീസും തിരുവനന്തപുരം സ്റ്റേറ്റ് ഓഫീസും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ ഡയറക്ടർ വിനോദ് ജേക്കബ് ജോൺ, സെക്ഷൻ ഓഫീസർമാരായ സോഫ്ജി ഭദ്രൻ, കൃഷ്ണേന്ദ്, അസിസ്റ്റന്റ് മാനേജർ സയ്യിദ് അലി അഹമ്മദ് ഷാ, ബിഎൽഎസ് ഇന്റർനാഷണൽ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഔദ്യോഗിക വെബ്‌സൈറ്റ് (bookappointment.uidai.gov.in) വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തും പൊതുജനങ്ങൾക്ക് സേവനങ്ങൾ പ്രയോജനപ്പെടുത്താം.

date