Skip to main content

പള്ളിപ്പുറത്ത് ഫുഡ് സെക്യൂരിറ്റി ഗ്രൂപ്പ് തൈനടീലും കിഴങ്ങുവർഗ്ഗ വിളവെടുപ്പും സംഘടിപ്പിച്ചു

പള്ളിപ്പുറം കൃഷി ഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രകൃതി ജൈവ കർഷക സമിതിയുടെയും ഇക്കോഷോപ്പിന്റെയും ആഭിമുഖ്യത്തിൽ ഫുഡ് സെക്യൂരിറ്റി ഗ്രൂപ്പ് തൈനടീലും കിഴങ്ങുവർഗ്ഗങ്ങളുടെ വിളവെടുപ്പും സംഘടിപ്പിച്ചു. ഇക്കോഷോപ്പിന്റെ കൃഷിയിടത്തിൽ  നടന്ന ചടങ്ങ് വൈപ്പിൻ എംഎൽഎ ടോണി ചമ്മിണി ഉദ്ഘാടനം ചെയ്തു.

 പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ ജയൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ കെ എസ് നിബിൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ കെ കെ ജോഷി മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഫ്രാൻസീസ്, ബ്ലോക്ക് മെമ്പർ എൻ എസ് സൂരജ്, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധിക സതീഷ്, പള്ളിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രമണി അജയൻ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സോളിരാജ്, അഗ്രികൾച്ചർ അസി. ഡയറക്ടർ   സിമ്മി, കൃഷി ഓഫീസർ നീതു കെ ചന്ദ്രൻ, കർഷക സമിതി പ്രസിഡന്റ് കെ എസ് ദിലീപ് കുമാർ, സെക്രട്ടറി സി പി സുഗുണൻ എന്നിവർ പങ്കെടുത്തു.

date